corporatetsr@yahoo.com tacea2025@gmail.com +91 8075107376 Corporate Educational Agency, Archdiocese of Trichur

UP - RCUP SCHOOL THOYAKKAVU

തൃശ്ശൂരിൽ നിന്ന് 20 കിലോ മീറ്റർ പടിഞ്ഞാറ് ഗുരുവായൂരിൽ നിന്ന് 15 കിലോ മീറ്റർ തെക്കായി പ്രകൃതിരമണീയമായ ഏനാമാവ് റെഗുലേറ്ററിന് വെറും 2 കിലോ മീറ്റർ പടിഞ്ഞാറ് തൊയക്കാവിലാണ് RCUP സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1900-ൽ ഒരു എഴുത്ത് പള്ളിക്കൂടം ആയി ഈ വിദ്യാലയം ജന്മമെടുത്തു. ശ്രീ. എലുവത്തിങ്കൽ മുട്ടിക്കൽ പൗലോസ് എന്ന മാന്യദ്ദേഹമാണ് ഈ സ്ഥാപനത്തിന്റെ ശില്പി. ഓല മേഞ്ഞ ഒരു കൊച്ചു ഷെഡ്‌ഡിൽ ശിശു ക്ലാസ്സ് ആരംഭിച്ചു. 1909-ൽ എഴുത്ത് പള്ളിക്കൂടം തൊയക്കാവ് തിരുഹൃദയ ദേവാലയത്തിന്റെ സമീപത്തേക്ക് മാറ്റി. പിന്നീട്, മൂന്നാം തരം ക്ലാസ്സുകൾ ആരംഭിച്ചു. ഈ കാലഘട്ടത്തിൽ ദേവാലയ നിർമ്മാണം പൂർത്തിയാക്കുകയും സ്കൂൾ മാനേജ്‌മന്റ് പള്ളി ഏറ്റെടുക്കുകയും ചെയ്തു. 1914-ൽ ഈ വിദ്യാലയത്തിൽ നാലാം തരം ആരംഭിച്ചു. 1929-ൽ നമ്മുടെ പള്ളിക്കൂടം ഹയർ എലിമെന്ററി സ്കൂളായി ഉയർത്തപ്പെട്ടു. 1930-ൽ ഏഴാം ക്ലാസ് തുടങ്ങി. 1936-ൽ എട്ടാം ക്ലാസ്സ് ആരംഭിച്ചു. കേരള വിദ്യാഭ്യാസ ചട്ടം നിലവിൽ വന്നതിനു ശേഷം ഏഴാം ക്ലാസ്സ് വരെ ആയി. 2000-2001 കാലഘട്ടത്തിൽ ഈ വിദ്യാലയം പുതുക്കി പണിതു. കാലാകാലങ്ങളായി വരുന്ന ഇടവക വികാരിമാർ മാനേജരായി ഈ വിദ്യാലയത്തെ നയിച്ചുകൊണ്ടിരിക്കുന്നു. 2025-26 കാലഘട്ടത്തിൽ സ്കൂൾ കെട്ടിടം ടൈൽ ഇട്ട് മനോഹരമാക്കി. പ്രധാനാധ്യാപിക സിനി ജോസിനോട് ചേർന്ന് സ്കൂളിന്റെ ഉന്നമനത്തിനു വേണ്ടി അധ്യാപകരും അനധ്യാപകരും ഒത്തൊരുമിച്ച്‌ പ്രവർത്തിച്ച് പോരുന്നു.

0

Students Enrolled

11

Teaching Staff

RCUP SCHOOL THOYAKKAVU (24432)

Contact Number +91 487-2261650
Email Address thoyakkavurcups@gmail.com
Location THOYAKAVU

Meet the leaders

Ms. Siny Jose K. (9539812209)

Principal / HM

Fr. SEBY KANJIRATHINGAL

Local Manager

Get In Touch With Us!

You can get in touch directly with us in case you have any queries or need support.