corporatetsr@yahoo.com tacea2025@gmail.com +91 8075107376 Corporate Educational Agency, Archdiocese of Trichur

HSS - ST ANTONY`S HSS AMMADAM

ചരിത്രം നാൾ വഴികളിലൂടെ .... കേരളത്തിൻറെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂരിലെ പാറളം ഗ്രാമപഞ്ചായത്തിലെ ഏക ഹയർസെക്കൻഡറി വിദ്യാലയമാണ് അമ്മാടം സെൻറ് ആൻറണീസ് . കാർഷിക ഗ്രാമമായ അമ്മാടത്തിന്റെ സാമൂഹിക സാംസ്കാരിക പുരോഗതിയിൽ നിർണായകമായ പങ്കാണ് നമ്മുടെ വിദ്യാലയത്തിനുള്ളത്. 1939ൽ അമ്മാടത്ത് സെൻറ് ആൻറണീസ് ലോവർ പ്രൈമറി പ്രവർത്തനമാരംഭിച്ചു .പ്രധാന അധ്യാപകനായിരുന്ന ഫാദർ ജോസഫ് ചുങ്കത്തിന്റെ പ്രയത്ന ഫലമായി അമ്മാടത്തിന് ഹൈസ്കൂൾ ലഭിച്ചു. ആദ്യ പത്താം ക്ലാസ് ബാച്ച് 1950 പുറത്തിറങ്ങി. പ്രീഡിഗ്രിക്ക് പകരം പ്ലസ് ടു ലഭിച്ച ആദ്യ സ്കൂളുകളിൽ അമ്മാടവും ഉൾപ്പെട്ടു. അങ്ങനെ 1998 സെപ്റ്റംബർ 15 മുതൽ സയൻസ് കോമേഴ്സ് ബാച്ചുകൾ ഉള്ള ഹയർ സെക്കൻഡറി വിഭാഗത്തിന് ആരംഭം കുറിച്ചു. സാധാരണക്കാരായ വിദ്യാർഥികൾക്ക് ഗുണമേന്മയുള്ള മൂലാധിഷ്ഠിത വിദ്യാഭ്യാസം നൽകുന്നതിൽ ഈ വിദ്യാലയം പ്രത്യേകം ശ്രദ്ധിക്കുന്നു. അപ്പർ പ്രൈമറി തലം മുതൽ ഹയർ സെക്കൻഡറി വരെ രണ്ടായിരത്തോളം വിദ്യാർത്ഥികൾ ഇവിടെ പഠനം നടത്തി വരുന്നു. തൃശ്ശൂർ അതിരൂപത കോർപ്പറേറ്റ് എജുക്കേഷൻ ഏജൻസിയുടെ കീഴിലുള്ള ഈ വിദ്യാലയത്തിന് ദേശീയതലത്തിലും സംസ്ഥാനതലത്തിലും മികവുറ്റ പ്രതിഭകളെ വാർത്തെടുക്കുവാൻ കഴിഞ്ഞു എന്നുള്ളത് അഭിമാനാർഹമായ നേട്ടമാണ്.വക്കീൽ പരീക്ഷയിൽ ഒന്നാം റാങ്ക് നേടി മള്ളൂർ സ്വർണ്ണമെഡലിന് അർഹനായ അഡ്വക്കേറ്റ് പി എ വർഗീസ് , ശാസ്ത്രജ്ഞനായിരുന്ന എ വിശ്വനാഥൻ, ഡോ. ഇ ഡി ജമീസ് , കോളേജ് അധ്യാപകനും കവിയുമായിരുന്ന ഹിരണ്യൻ, ചിന്തകളും എഴുത്തുകാരനുമായ കെ അരവിന്ദാക്ഷൻ, പ്രസിദ്ധ ചിത്രകാരനായിരുന്ന വി ജി അഭിമന്യു എന്നിവർ ഈ സ്കൂളിൻറെ സംഭാവനയാണ്. ലോകത്തിൻറെ വിവിധ ഭാഗങ്ങളിലായി ഉന്നത സ്ഥാനങ്ങളിൽ വിരാജിക്കുന്ന പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മ വിദ്യാലയത്തിന് ഒരു മുതൽക്കൂട്ടാണ്. മാനേജ്മെന്റിന്റെയും നാടിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും അഭ്യുദയകാംക്ഷികളുടെയും അലുമിനികളുടെയും പിന്തുണയോടെ അമ്മാടം സെൻറ് ആൻറണീസ് ഹയർ സെക്കൻഡറി സ്കൂൾ കാലോചിതമായ പരിഷ്കാരങ്ങൾക്ക് വിധേയമായി അധ്യയനം നടത്തി വരുന്നു.

0

Students Enrolled

24

Teaching Staff

ST ANTONY`S HSS AMMADAM (8050)

Contact Number +91 487 2279700
Email Address stantonyshssammadam@rocketmail.com
Location AMMADAM

Meet the leaders

Mr. Santhosh Jacob (+91 9495342285)

Principal / HM

Fr. SEBASTIAN VETTATH

Local Manager

Get In Touch With Us!

You can get in touch directly with us in case you have any queries or need support.