corporatetsr@yahoo.com tacea2025@gmail.com +91 8075107376 Corporate Educational Agency, Archdiocese of Trichur

HS - ST. ANTONY`S HS PAZHUVIL

പ്രകൃതിരമണീയതയും സാംസ്‌കാരികപാരമ്പര്യവും കൈകോർത്ത് നിൽക്കുന്ന ഗ്രാമമാണ് പഴുവിൽ. മലയാള ഗദ്യ ശാഖയുടെ മുടിചൂടാമന്നനായ അർണ്ണോസ് പാതിരിയുടെ സാഹിത്യസപര്യക്ക് പശ്ചാത്തലമായി മാറിയ ഈ നാട്ടിൽ 1944-ൽ പഴുവിൽ പളളി വികാരി യായിരുന്ന തോമസ്സ് പാനിക്കുളം അച്ഛൻ്റേയും നാട്ടുകാരുടേയും അക്ഷീണ പരിശ്രമഫല മായി ഗവൺമെന്റ്റിൻ്റെ അനുമതിയോടെ ഒരു ലോവർ സെക്കൻ്ററി(നാലരക്ലാസ്സ്) ആരംഭി ച്ചു. 1947-ൽ സെൻ്റ് ആൻ്റണീസ് യു.പി.സ്ക്കൂൾ എന്ന പേരിൽ 5,6 ക്ലാസ്സുകൾ ആരംഭിച്ചു. പ്രഥമ യു.പി.സ്ക്കൂൾ ഹെഡ്‌മാസ്റ്റർ ശ്രീ. എ.എ. തോമസ്സ് മാസ്റ്റർ ആയിരുന്നു. 1976-ൽ തൃശ്ശൂർ സെൻ്റ് തോമസ് ഹൈസ്‌കൂളിൻ്റെ ബ്രാഞ്ചായി സെൻറ് ആൻ്റണീസ് ഹൈസ്ക്കൂൾ വിഭാഗം ആരംഭി ച്ചു. 1978-ൽ സ്വതന്ത്ര ഹൈസ്ക്‌കൂളായി ഉയർത്തികൊണ്ടുള്ള അനുമതി ലഭിച്ചു.. ഇപ്പോഴത്തെ മാനേജരായി വെ. റവ ഫാ.ജോബ് വടക്കൻ, ഹെഡ്‌മിസ്ട്രസ് സി. ആർ .റീമ ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ സ്റ്റാഫും, പി.ടി.എ.യും ഈ സ്ഥാപനം ഒരു മാതൃക വിദ്യാലയം ആക്കുന്നതിന് ആത്മാർത്ഥമായി പരിശ്രമിക്കുന്നു. കലാകായിക പാഠ്യ പാഠ്യേതര രംഗങ്ങളിൽ ഈ വിദ്യാലയം പ്രശസ്‌തമായ നേട്ടങ്ങൾ കൊയ്‌തുകൊണ്ട് ചരിത്രം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്

926

Students Enrolled

40

Teaching Staff

ST. ANTONY`S HS PAZHUVIL (22032)

Contact Number +91 9497019325
Email Address st.antonyshspazhuvil@gmail.com
Location PAZHUVIL

Meet the leaders

Ms. C. R. REEMA (+91 9497019325)

Principal / HM

Fr. Job VADAKKAN

Local Manager

Get In Touch With Us!

You can get in touch directly with us in case you have any queries or need support.