പളളിയോട് ചേർന്ന് പളളിക്കൂടം വേണമെന്ന് നിർബന്ധിച്ചിരുന്ന കാരണവൻമാർ പളളിയുടെ തൊട്ടടുത്ത് (1880) മാണ്ടോടു കുടി ബഹു.ആഞ്ഞിലിക്കുട്ടി ദേവസ്സി അച്ചന്റെ പരിശ്രമഫലമായി എഴുത്ത് പളളിക്കുടം സ്ഥാപിച്ചു. തുറവി അന്തോണി ആശാനായിരുന്നു ആദ്യത്തെ എഴുത്താശാൻ. ഓലക്കൊണ്ട് ചുമരും മേച്ചിലും തീർത്ത ഷെഡിൽ തടുക്ക് പായയിൽ ഇരുന്നു കൊണ്ട് മണലിലും ഓലയിലും എഴുതാനായിരുന്നു പരിശീലനം നൽകിയിരുന്നത്.വിദ്യാർത്ഥികളുടെ അഭാവം നിമിത്തം ഇടയ്ത് രണ്ട് വർഷകാലം എഴുത്ത്പളളിക്കുടത്തിന്റെ പ്രവർത്തനം നിലച്ചു.പിന്നീട് തത്തംപ്പിളളി കൃഷ്ണമേനോൻ എന്ന അധ്യാപകൻ പ്രവർത്തനം പുനരാരംഭിക്കുകയും മലയാളം,ഗണിതം,ഇംഗ്ലീഷ് എന്നിവ പഠിപ്പിക്കുകയും ചെയ്തുപോന്നു. 1916-ൽ പളളി ഇപ്പോൾ സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് മാററി സ്ഥാപിക്കുകയും ആദ്യത്തെ പളളികെട്ടിടം സ്ക്കൂളിന് അനുവദിക്കുകയും ചെയ്തു. അങ്ങിനെ സ്ഥിരം കെട്ടിടമായി കൊച്ചി ദിവാനിൽ നിന്നും സ്കൂളിന് അനുമതി ലഭിച്ചു.ഔദ്യോഗിക രേഖകൾപ്രകാരം 1916 ജൂൺ 19 തിങ്കളാഴ്ച45 വിദ്യാർത്ഥികളും 3 അധ്യാപകരുമായി ആരംഭിച്ച വിദ്യാലയം ഇന്ന് ശതാബ്ദിയുടെ നിറവിലാണ്.ഒരുകാലത്ത് കിഴക്ക് ചിമ്മിനിഡാം മുതൽ പടിഞ്ഞാറ് ആമ്പല്ലൂർ വരെയുളളവരുടെ ആശ്രയമായിരുന്നു ഈ പളളിക്കുടം. 1930കളിൽവിദ്യാഭ്യാസത്തിന് കുറച്ചുകൂടെ സാമൂഹികമാനം കൈവന്നു.വിദ്യാലയത്തിൽ പോകുന്ന കുട്ടികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായി.8 കിലോമീറ്റർ ചുറ്റളവിലുളള പ്രദേശങ്ങളിൽ നിന്നും കുട്ടികൾക്ക് എത്തിചേരാനുളള ബുദ്ധിമുട്ട് കണക്കിലെടുത്ത് 2കിലോമീറ്റർ വീതം അകലെയുളള വരാക്കര,വരന്തരപ്പിളളി അങ്ങാടി എന്നിവിടങ്ങളിൽ ഓരോ ബ്രാഞ്ച് സ്കൂളുകൾ വീതം സ്ഥാപിച്ചു.1938 ൽ മെയിൻസ്ക്കൂളിനോട് ചേർന്ന് യു പി വിഭാഗവും ആരംഭിച്ചു. 1945 ൽ അസംപ്ഷൻഹൈസ്ക്കൂളായും ഉയർത്തപ്പെട്ടു. 1940 ആണ്ടോടുക്കുടി പളളിയുടെ സാമ്പത്തിക നില വല്ലാതെ ശോഷിച്ചുപോകുകയും ദർശന സഭ സാമ്പത്തിക സഹായം നൽകി സ്ക്കൂളിനെ നിലനിർത്തുകയും ചെയ്തു. അങ്ങനെ സെന്റ് ആൻറണീസ് എൽ പി സ്ക്കൾ എന്നു പേർ ലഭിച്ചു.
Students Enrolled
Teaching Staff
You can get in touch directly with us in case you have any queries or need support.