1925 ൽ, ഇന്നത്തെ തൃശ്ശൂർ ജില്ലയിലെ ചാവക്കാട് താലൂക്ക് എളവള്ളി പഞ്ചായത്തിൽ സ്ഥാപിതമായ വിദ്യാലയമാണ് സെൻറ് ആൻറണീസ് യു.പി സ്കൂൾ പൂവ്വത്തൂർ. തന്റെ നാട്ടിലെ നിർധനരായ വിദ്യാർഥികൾക്ക് വിദ്യാഭ്യാസം ലഭ്യമാക്കണമെന്ന കൊമ്പൻ ജോസഫ് മാസ്റ്ററുടെ സ്വപ്നമാണ് 1920 ൽ നൈറ്റ് സ്കൂൾ ആയി ആരംഭിച്ച ഈ വിദ്യാലയത്തിന്റെ വളർച്ചയുടെ ആരംഭം കുറിച്ചത്. വിദ്യാലയം ആരംഭിക്കാൻ അറക്കൽ വാറു തന്റെ സ്ഥലം നൽകുകയും അവിടെ ഓലപ്പുരയിൽ ആരംഭിച്ച വിദ്യാലയത്തിന് 1925ൽ അടച്ചുറപ്പുള്ള ഭംഗിയുള്ള ഒരു കെട്ടിടം സ്വന്തമാവുകയും ചെയ്തു. അങ്ങനെ ബ്രിട്ടീഷ് ഇന്ത്യയിൽ മദ്രാസ് ഗവൺമെന്റിന്റെ കീഴിൽ മലബാർ ഡിസ്ട്രിക് ബോർഡ് എലിമെന്ററി സ്കൂളായി ആരംഭിച്ച ഈ വിദ്യാലയത്തിന്റെ ആദ്യ പേര് സെൻറ് ആന്റണീസ് ഹയർ എലിമെന്ററി സ്കൂൾ എന്നായിരുന്നു. 1960 ൽ സ്കൂൾ ഇരിക്കുന്ന സ്ഥലം വിദ്യാലയത്തിന് സ്വന്തമാവുകയും കൊമ്പൻ ജോസഫ് മാസ്റ്ററുടെ മകൻ കൊമ്പൻ സെബാസ്റ്റ്യൻ മാസ്റ്റർ വിദ്യാലയത്തിന്റെ ചുമതല ഏറ്റെടുക്കുകയും അക്കാലത്ത് 1500 വിദ്യാർത്ഥികളും നാല്പതോളം അധ്യാപകരുടെയും നേതൃത്വത്തിൽ വിദ്യാലയം അതിന്റെ സുവർണ്ണ കാലഘട്ടത്തിൽ എത്തിച്ചേർന്നു. തന്റെ കാലശേഷം കൂടുതൽ പ്രൗഢിയോടെ വിദ്യാലയം നിലനിൽക്കാൻ 1980 ൽ പാവറട്ടി സെന്റ് ജോസഫ് തീർത്ഥ കേന്ദ്രത്തിന് സെബാസ്റ്റ്യൻ മാസ്റ്റർ വിദ്യാലയം കൈമാറുകയും തുടർന്ന് ഒരു നൂറ്റാണ്ട് കാലം പൂവ്വത്തൂരിന്റെ വിദ്യാഭ്യാസ സാംസ്കാരിക സാമൂഹിക മേഖലയിലെ അഭിമാന സ്തംഭമായി ഈ വിദ്യാലയം നിലകൊള്ളുന്നു...
Students Enrolled
Teaching Staff
You can get in touch directly with us in case you have any queries or need support.