corporatetsr@yahoo.com tacea2025@gmail.com +91 8075107376 Corporate Educational Agency, Archdiocese of Trichur

UP - ST. IGNATIUS UPS MANALUR

ജില്ലയിലെ ഏറ്റവും പഴക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ മണലൂർ സെന്റ്‌ ഇഗ്‌നേഷ്യസ് യു. പി. സ്കൂൾ 1892 ലാണ് സ്ഥാപിതമാകുന്നത്. താഴ്ന്ന ജാതി വിഭാഗങ്ങൾക്ക് വിദ്യാഭ്യാസം അന്യമായിരുന്ന ഒരു കാലത്താണ് മണലൂർ, സെന്റ്‌ ഇഗ്‌നേഷ്യസ് ദേവാലയത്തോടനുബന്ധിച്ചു് വിദ്യാലയം സ്ഥാപിതമാകുന്നത്. സെന്റ്. ഇഗ്‌നേഷ്യസ് യു. പി. എസ്. മണലൂർ/ചരിത്രം സമൂഹത്തിൻറെ വിദ്യാഭ്യാസകാര്യത്തിൽ നിർബന്ധബുദ്ധി ഉണ്ടായിരുന്ന ക്രിസ്ത്യൻ പുരോഹിതർ പള്ളിയോടനുബന്ധിച്ച് പള്ളിക്കൂടവും ഉറപ്പാക്കിയിരുന്നു. പള്ളി മധ്യസ്ഥനായ വിശുദ്ധ ഇഗ്‌നേഷ്യസ്ൻ്റെ പേരിൽ തന്നെ ഒരു വിദ്യാലയം ആരംഭിക്കുവാൻ പള്ളി യോഗം തീരുമാനമെടുത്തു. അങ്ങനെ 1892 ഇപ്പോൾ പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഒരു ഓല ഷെഡ്ഡിൽ സെൻറ് ഇഗ്നേഷ്യസ് പ്രൈമറി സ്കൂൾ പ്രവർത്തനം ആരംഭിച്ചു. ഈ വിദ്യാലയത്തിൻ്റ ആരംഭം മുതൽ 1955 വരെ മാനേജർമാർ ആയി സേവനമനുഷ്ഠിച്ചത് ഇടവക പ്രതിനിധികളായ അല്മായ ആയിരുന്നു. താണിക്കൽ കോടങ്കണ്ടത്ത് വാവു മകൻ തോമ (1892-1919) ആയിരുന്നു പ്രഥമ മാനേജർ. തുടർന്ന് 1919 ജൂലൈ 25ന് കൊച്ചി വിദ്യാഭ്യാസ മേലധ്യക്ഷൻ അവർകളുടെ 94 ൽ 10281-നമ്പർ കല്പനപ്രകാരം താണിക്കൽ കോടങ്കണ്ടത്ത് ചാക്കു മകൻ ബാബു മാനേജറായി. 1955 മുതൽ മാനേജർ പദവി ഇടവകവികാരിമാരിൽ നിക്ഷിപ്തമായി. ഫാദർ ജേക്കബ് അന്തിക്കാട് ആയിരുന്നു ആദ്യത്തെ വൈദിക മാനേജർ. 1981 നവംബർ ഒന്നിന് പള്ളിനടയുടെ വടക്കുഭാഗത്ത് പുതിയ ഒരു കെട്ടിടം സ്ഥാപിതമാവുകയും വിദ്യാലയം അവിടേയ്ക്ക് മാറ്റപ്പെടുകയും ചെയ്തു. 1985 ഒക്ടോബറിൽ പ്രസ്തുത സ്കൂളിൻറെ മുൻവശത്ത് മതിൽകെട്ടി പടിവെക്കുവാൻ നിശ്ചയിച്ചു. 1977ഒക്ടോബറിൽ പള്ളിനടയുടെ തെക്കുഭാഗത്ത് 41,448 രൂപ ചെലവഴിച്ച് പാരിഷ്ഹാൾ നിർമ്മിക്കുകയും ആയത് 1982-83 മുതൽ വിദ്യാലയ നടത്തിപ്പിന് ഉപയോഗിക്കു കയും ചെയ്തു പോന്നു. 1982-83 വർഷത്തിലാണ് എൽ. പി. സ്കൂൾ യു. പി. മുടങ്ങാതെ സ്കൂളായി ഉയർത്തപ്പെട്ടത്. 2010-11 കാലഘട്ടത്തിലാണ് വിദ്യാലയം ഇന്നത്തെ പ്രൗഢഗംഭീരമായി സൗകര്യങ്ങ നിർബളോടെയുള്ള പുതിയ കെട്ടിടത്തിലേക്ക് മാറുന്നത് . ലാബും , ലൈബ്രറിയും , സ്മാർട്ട് ക്ലാസ്സ് റൂമും , സ്റ്റാഫ് , ഓഫീസ് മുറികളുമൊക്കെയുള്ള ആധുനിക സൗകര്യങ്ങളോടെയുള്ള ഒരു യു.പി. വിദ്യാലയ കെട്ടിടം തൃശൂർ ജില്ലയിൽ തന്നെ അപൂർവ്വമാണ്. വിദ്യാലയത്തെ ആധുനിക സൗകര്യങ്ങളോടെ മാറ്റി സ്ഥാപിക്കുന്നതിൽ അന്നത്തെ വികാരിയും മാനേജരുമായിരുന്ന ഫാ. ഡേവീസ് ചക്കാലയ്ക്കലച്ചന്റെ ദീർഘദൃഷ്ടിയും, കർമ്മ കുശലതയും എടുത്തു പറയാതെ വയ്യ. തുടർന്ന് വന്ന ഫാ.ഡേവിസ് പനംകുളം അതേ ഉത്സാഹത്തോടെയും, കർമ്മനിരതമായും പ്രവർത്തിച്ചതിന്റെ അടിസ്ഥാനത്തിൽ മണലൂർ നിവാസികളുടെ സ്വപ്നം പൂവണിഞ്ഞു. മനോഹരമായ ഒരു സ്കൂൾ കെട്ടിടം ഈ നാടിന് സ്വന്തമായി. നാടിന്റെ സ്വപ്നം സാക്ഷാത്കരിക്കുന്നതിന് ജാതിമതഭേദമെന്യേയുള്ള ജനങ്ങളുടെ നിർലോഭമായ സഹകരണം ലഭിച്ചിട്ടുണ്ട്. കാട്ടൂക്കാരൻ പൊറിഞ്ചു മാസ്റ്ററുടെ സ്മരണക്കായി അദ്ദേഹത്തിന്റെ കുടുംബം വിദ്യാലയ നിർമ്മിതിക്കായി ചെയ്ത സഹായങ്ങളും ഇവിടെ സ്മരിക്കാതെ വയ്യ. അന്നത്തെ പി. ടി. എ യുടേയും പൂർവ്വവിദ്യാർത്ഥി സംഘടനയുടേയും നേതൃത്വത്തിൽ ഫണ്ട് സമാഹരണത്തിനായി നടത്തിയ നാടകവും ഇവിടെ പ്രത്യേകം ഓർക്കുന്നു . നൂറ്റാണ്ട് പഴക്കമുള്ള ഈ വിദ്യാലയത്തോടുള്ള നാടിന്റെ സ്നേഹവും ഉത്തരവാദിത്വവുമാണ് ഈ സ്ഥാപനത്തിന്റെ വളർച്ചയ്ക്ക് എന്നും സഹായകരമായിട്ടുള്ളത്.

0

Students Enrolled

10

Teaching Staff

ST. IGNATIUS UPS MANALUR (22680)

Contact Number +91 487-2633300
Email Address stignatiusupmanaloor@gmail.com
Location MANALUR

Meet the leaders

Ms. Annie Francis K. (+91 8891287496)

Principal / HM

Fr. JOHN AYYANKKANAYIL

Local Manager

Get In Touch With Us!

You can get in touch directly with us in case you have any queries or need support.