പാവറട്ടി പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ ആണ് സെന്റ് മേരീസ് എൽ പി സ്കൂൾ പുതുമനശ്ശേരി എന്ന വിദ്യാലയം നിലകൊള്ളുന്നത് പ്രാരംഭത്തിൽ വെട്ടിക്കൽ തറവാട്ടുകാരുടെ ഉടമസ്ഥതയിൽ ആയിരുന്നു വിദ്യാലയം എന്നതുകൊണ്ട് വെട്ടിക്കൽ സ്കൂൾ എന്ന അപരനാമത്തിലും വിദ്യാലയം അറിയപ്പെടുന്നു. 1925ൽ അന്നത്തെ മദിരാശി ഗവൺമെന്റിന്റെ അനുവാദത്തോടെ സ്ഥാപിതമായി.പിന്നീട് 1935ൽ എടക്കളത്തൂർ വെട്ടിക്കൽ പൗലോസിന്റെ ഭാര്യ കുഞ്ഞനം അവർകൾ വിദ്യാലയം പാവട്ടി തീർത്ഥ കേന്ദ്രത്തിന് കൈമാറി. ഓലമേഞ്ഞ മേൽ കൂരക്ക് കീഴെ ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകൾ പ്രവർത്തിച്ചിരുന്നതിൽ നിന്നും പാവറട്ടി തീർത്ഥ കേന്ദ്രത്തിന്റെ ഭരണസാരഥ്യത്തിൽ മനോഹരമായ ഓട് മേഞ്ഞ കെട്ടിടത്തിൽ എത്തിനിൽക്കുന്നു ഈ വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യം. സമൂഹത്തിന്റെ വിവിധ തുറകളിൽ ഉന്നത സ്ഥാനങ്ങളിൽ സേവനമനുഷ്ഠിക്കുന്ന പലരും പ്രത്യേകിച്ച് വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെടാനുള്ള ചടങ്ങുകൾക്ക് തുടക്കം കുറിച്ച ഫാദർ ഡങ്സ്റ്റൺ എന്നിവർ ഈ വിദ്യാലയത്തിലെ പൂർവവിദ്യാർഥികളാണ്. പ്രഗൽഭരായ അധ്യാപകരുടെ സേവനം ഈ വിദ്യാലയത്തിന് ഉന്നതിയിലേക്കുള്ള ചവിട്ടുപടിയായി. സമൂഹത്തിന്റെ നാനാതുറയിലും ഉള്ള വിദ്യാർത്ഥികൾക്ക് അറിവ് പകർന്നു നൽകിക്കൊണ്ട് ഇന്നും അഭിമാനത്തോടെ നിൽക്കുന്നു ഈ വിദ്യാലയം.
Students Enrolled
Teaching Staff
You can get in touch directly with us in case you have any queries or need support.