corporatetsr@yahoo.com tacea2025@gmail.com +91 8075107376 Corporate Educational Agency, Archdiocese of Trichur

HSS - ST.THOMAS` HSS(HSS)

1878 ലാണ് വിശുദ്ധ തോമാശ്ലീഹായുടെ നാമധേയത്തിൽ ഒരു പള്ളി തിരൂരിൽ സ്ഥാപിതമായത്. എങ്കിലും 27 വർഷത്തെ കാത്തിരിപ്പിനുശേഷമാണ് ഇവിടെ ഒരു പള്ളിക്കൂടമുണ്ടായത്. അന്നത്തെ ദീർഘവീക്ഷണമുള്ള ഇടവകക്കാരായ കാരണവന്മാരുടെ കഠിനാധ്വാനമാണ് 1915 ൽ സെന്റ് തോമസ് എൽ.പി സ്കൂളിന് കാരണമായത് . തിരൂർ പള്ളിനടയിൽ മെയിൻ റോഡിനോട് ചേർന്നുള്ള ഒരു പൂമര ചുവട്ടിലാണ് സ്കൂളിന്റെ ആരംഭം. 1916 ൽ ഇടവക്കാരുടെ ആഗ്രഹപ്രകാരം പള്ളിവികാരി പാലയൂർ മാത്തച്ചൻ പൂമരച്ചുവട്ടിൽ നിന്ന് പള്ളിവക ഓലമേഞ്ഞ ഷെഡ്‌ഡിലേക്ക് സ്കൂൾ പറിച്ചുനട്ടു. അങ്ങനെ പള്ളിക്കൂടം പള്ളിയുടെ സ്ഥാപനമായി. ഇത് തിരൂർ ദേശത്തിന്റെ തന്നെ പുരോഗതിയിലേക്കുള്ള നാഴികക്കല്ലായിത്തീർന്നു. അന്ന് അര , ഒന്ന് ,രണ്ട് ക്ലാസ്സുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ . രണ്ടാം ക്ലാസ്സ് കഴിഞ്ഞാൽ തുടർപഠനത്തിന് തൃശ്ശൂർക്ക് പോകണം . ഏതാനും വർഷങ്ങൾക്കുള്ളിൽ മൂന്നും നാലും ക്ലാസ്സുകൾ ആരംഭിച്ചു . 1919 ലായിരുന്നു സ്കൂളിന് സർക്കാർ അംഗീകാരം കിട്ടിയത്. അക്കാലത്ത് നാലാം ക്ലാസ്സ് കഴിഞ്ഞ് പ്രിപ്പറേറ്ററി ക്ലാസ്സ് എന്നറിയപ്പെടുന്ന നാലര ക്ലാസ് ഉണ്ടായിരുന്നു. അവിടെയാണ് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ തുടക്കം. 1925 ലാണ് നമ്മുടെ പള്ളിക്കൂടത്തിൽ പ്രിപ്പറേറ്ററി ക്ലാസ് തുടങ്ങുന്നത്. 1931 ൽ പോൾ അമ്പൂക്കനച്ചന്റെ കാലത്താണ് ലോവർ പ്രൈമറി സ്ക്കൂൾ അപ്പർ പ്രൈമറി സ്ക്കൂളായി ഉയർത്തപ്പെട്ടത് . 1943 ലാണ് നാട്ടുകാരുടെ നേതൃത്വത്തിൽ പള്ളിയുടെ സഹകരണത്തോടെ പള്ളിസ്ഥലത്ത് ഹൈസ്ക്കൂൾ ആരംഭിക്കുന്നത്.തിരൂർ സെന്റ് തോമസ് LP , ഹൈസ്‌ക്കൂളുകളിലായി ഇന്നു കാണുന്ന കെട്ടിട സമുച്ചയത്തിന് തുടക്കമിട്ടത് 2009 ലാണ്. 1915 ൽ അരക്ലാസ്സോടെ ആരംഭിച്ച ആരംഭിച്ച തിരൂർ സെന്റ് തോമസ് സ്ക്കൂൾ 2014 ആഗസ്റ്റ് 14 ന് ഹയർ സെക്കന്ററി വിഭാഗം ലഭിച്ചതോടെ അതിന്റെ ഏറ്റവും ഉയർന്ന തലത്തിലെത്തി ആദ്യവർഷം സയൻസ് ബാച്ചും , രണ്ടാം വർഷം കോമേഴ്‌സ് ബാച്ചും അനുവദിച്ചതോടെ കേരള സർക്കാർ ഈ വിദ്യാലയത്തിന്റെ ക്രമാനുഗതമായ വളർച്ച അംഗീകരിക്കുകയാണ് ചെയ്തത്. 2014 ആഗസ്റ്റ് 14 ന് മാർ ആൻഡ്രൂസ് താഴത്ത് കെട്ടിട സമുച്ചയത്തിന്റെ ആദ്യഭാഗത്തിന്റെ വെഞ്ചിരിപ്പും ആദ്യ പ്ലസ് ടു ബാച്ചിന്റെ പ്രവേശനോത്സവവും നടത്തുകയുണ്ടായി. ഇന്ന് 2026 ൽ എത്തിനിൽക്കുമ്പോൾ ബയോളജി സയൻസും കോമേഴ്‌സ് മാത്‍സും ബാച്ചുകളിലായി 95% റിസൾട്ടോടെ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിലുള്ള ഹയർ സെക്കന്ററി സ്കൂളുകളിൽ നാലാം സ്ഥാനത്തെത്തി നിൽക്കുന്നു ഈ വിദ്യാലയം .

0

Students Enrolled

13

Teaching Staff

ST.THOMAS` HSS(HSS) (8209)

Contact Number 0487 2200730
Email Address stthomashssthiroor@gmail.com
Location THIROOR

Meet the leaders

Joffy P J (9495465398)

Principal / HM

Fr. Paul Pindiyan

Local Manager

Get In Touch With Us!

You can get in touch directly with us in case you have any queries or need support.